Aascharya krupaye - ആശ്ചര്യകൃപയെ ക്രൂശിൽ - Christking - Lyrics

Aascharya krupaye - ആശ്ചര്യകൃപയെ ക്രൂശിൽ


ആശ്ചര്യകൃപയെ ക്രൂശിൽ ഞാൻ കണ്ടു
രണ്ടു കള്ളർ മദ്ധ്യേ ക്രൂശിൽ ഞാൻ കണ്ടു
പാപിയെനിക്കായ് യാഗമായ്ത്തീർന്ന
യേശുവിൻ ദിവ്യ സ്നേഹം ഞാൻ കണ്ടു

സ്വർഗ്ഗ മഹിമകളെ വെടിഞ്ഞവൻ
ഊഴിയിലവതരിച്ചു
മക്കൾ ജഡരക്തങ്ങളോടുകൂടിയോർ
അവനും അവരെപ്പോലായ്
ജഡം ധരിച്ചു ക്രൂശിൽ മരിച്ചു
ഉയിർത്തു ഇന്നും ജീവിക്കുന്നു

അത്ഭുതമത്ഭുതമെ ക്രൂശിൻ കാഴ്ച
കാൽവറി മാമലമേൽ
നിഷ്ക്കളങ്കൻ പരിപാവനൻ പവിത്രൻ
നിഷ്ടൂരന്മാർ കയ്യിലായ്
ഏൽപ്പിക്കപ്പെട്ടു അറുക്കപ്പെട്ടു
എനിക്കായ് ദിവ്യ ബലിയായ്ത്തീർന്നു

പാതാളത്തിൽ ഇറങ്ങി ദൈവപുത്രൻ
സർപ്പത്തിൻ തല തകർത്തു
ബദ്ധന്മാരാം തന്റെ ഭക്തന്മാരെയൊക്കെ
രക്തത്താൽ വിടുവിച്ചവൻ
പിതാവിൻ മുമ്പിൽ സമർപ്പിച്ചവൻ
ആത്മാവിനെ ദാനം നൽകിയവൻ


English

Aascharya krupaye - ആശ്ചര്യകൃപയെ ക്രൂശിൽ Aascharya krupaye -  ആശ്ചര്യകൃപയെ ക്രൂശിൽ Reviewed by Christking on March 17, 2020 Rating: 5

No comments:

Powered by Blogger.