Aaradhippan Yogyan - ആരാധിപ്പാൻ യോഗ്യൻ - Christking - Lyrics

Aaradhippan Yogyan - ആരാധിപ്പാൻ യോഗ്യൻ


അരാധിപ്പാൻ യോഗ്യൻ ആശ്രയിപ്പാൻ യോഗ്യൻ
ആരിലും ശ്രേഷ്ഠൻ എന്റെ യേശു മാത്രം
സർവ്വ സ്തുതികൾക്കും യോഗ്യനാം നാഥനും
രാജാധിരാജനാകും കർത്തനവൻ
സർവ്വസൃഷ്ടിയും ഒന്നായ്‌ വാഴ്ത്തീടും ഉന്നതനെ
എന്നും മഹത്വം മാനം ശക്തി നിനക്ക് (2)

യേശുവേ നാഥനെ അങ്ങെപോലെ ആരുമില്ലാ
വീരനാം ദൈവമേ സർവ്വശക്തൻ നീ മാത്രമേ
മൃത്യുവെ വെന്നവനെ നിത്യനാം ദൈവ പുത്രാ
യേശുവെ നിൻ മഹത്വം എത്ര ഉന്നതം (2)

ആകുലം ഏറുമ്പോൾ ആശ്വാസമേകിടും
എന്നെന്നും നൽതുണയായ്‌ തീരുമവൻ
തന്നുള്ളംകരത്തിൽ ഭദ്രമായ്‌ കാത്തിടും
വേസ്ഥുന്നതെല്ലാം തന്നു പോറ്റുമവൻ
എൻ നിത്യ രക്ഷയേകാൻ ജീവനും തന്ന ദേവാ
അങ്ങെ ഞാൻ അരാധിക്കും പരിശുദ്ധനേ (2)

യേശുവേ നാഥനെ നിന്റെസ്നേഹം ആശ്ചര്യം
എന്നുമെൻ സർവ്വവും പ്രാണനാഥാ നീ മാത്രമേ
പൂർണ ഹൃദയമോടെ പൂർണ ശക്തിയോടെന്നും
അങ്ങെ ഞാൻ അരാധിക്കും പരിശുദ്ധനേ (2)


English

Aaradhippan Yogyan - ആരാധിപ്പാൻ യോഗ്യൻ Aaradhippan Yogyan - ആരാധിപ്പാൻ യോഗ്യൻ Reviewed by Christking on March 12, 2020 Rating: 5

No comments:

Powered by Blogger.