Aaradhikkunnu Njangal Ange - ആരാധിക്കുന്നു ഞങ്ങൾ അങ്ങേ - Christking - Lyrics

Aaradhikkunnu Njangal Ange - ആരാധിക്കുന്നു ഞങ്ങൾ അങ്ങേ


ആരാധിക്കുന്നു ഞങ്ങൾ അങ്ങേ
ആരാധിക്കുന്നു ഞങ്ങൾ...(2)
അങ്ങേ ചിറകിൻ മറവിൽ നിന്നു ഞാൻ
നന്ദിയോടിന്നുമെന്നും ആരാധിക്കും.(2)

1 സംഗീതത്തോടെ ഞാനാരാധിക്കും
സങ്കീർത്തനങ്ങളാലാരാധിക്കും
നിന്റെ മുറിവുകൾ കണ്ടു ഞാൻ ആരാധിക്കും
എന്റെ കുറവുകൾ മറന്നു ഞാനാരാധിക്കും (2)
(ആരാധിക്കു)

2 തപ്പിൻ താളത്താൽ ആരാധിക്കും
നൃത്തത്തോടെ ഞാനിന്നാരാധിക്കും
എന്നെ കരുതുന്ന കരം കണ്ടു ആരാധിക്കും
എന്റെ ദുരിതത്തെ മാറ്റിയോനെ ആരാധിക്കും (2)
(ആരാധിക്കു)

3 നന്മകളോർത്തു ഞാനാരാധിക്കും
വൻകൃപയോർത്തു ഞാനാരാധിക്കും
എന്റെ മരണത്തെ മാറ്റിയോനെ ആരാധിക്കും
എന്നെ മഹത്വത്തിൽ ചേർക്കുന്നോനെ ആരാധിക്കും (2)
(ആരാധിക്കു)


English

Aaradhikkunnu Njangal Ange - ആരാധിക്കുന്നു ഞങ്ങൾ അങ്ങേ Aaradhikkunnu Njangal Ange - ആരാധിക്കുന്നു ഞങ്ങൾ അങ്ങേ Reviewed by Christking on March 12, 2020 Rating: 5

No comments:

Powered by Blogger.