Aaradhikam Karthane Parishudhathmavil - ആരാധിക്കാം കർത്തനെ പരിശുദ്ധാത്മാവിൽ
- Malayalam Lyrics
- English Lyrics
1 ആരാധിക്കാം കർത്തനെ
പരിശുദ്ധാത്മാവിൽ ആരാധിക്കാം
പൂണ്ണമനസ്സോടെ പൂർണ്ണ ശക്തിയോടെ
വിശുദ്ധിയിൽ ആരാധിക്കാം-ആരാധി...
2 സത്യത്തിൽ ആരാധിക്കാം
സർവ്വമഹത്വത്തിനും യോഗ്യനെ
സ്തോത്രസ്വരത്തോടെ കൈത്താളങ്ങളോടെ
ആത്മാവിൽ ആരാധിക്കാം;- ആരാധി...
3 ദൂതവൃന്ദം ആരാധിക്കും
മഹാപരിശുദ്ധനാം കർത്താവിനെ
ഉച്ചനാദത്തോടെ കൈത്താളങ്ങളോടെ
സ്തോത്രം ചെയ്താരാധിക്കാം;- ആരാധി...
4 വിശുദ്ധന്മാർ ആരാധിക്കും
തേജസ്സേറും കർത്താവിനെ
ഏകമനസ്സോടെ ഏകാത്മാവോടെ
ആർത്തുപാടി ആരാധിക്കാം;- ആരാധി...
English
Aaradhikam Karthane Parishudhathmavil - ആരാധിക്കാം കർത്തനെ പരിശുദ്ധാത്മാവിൽ
Reviewed by Christking
on
March 12, 2020
Rating:
No comments: