Aaradhanaykku yogyane - ആരാധനയ്ക്കു യോഗ്യനേ
- Malayalam Lyrics
- English Lyrics
ആരാധനയ്ക്കു യോഗ്യനേ എന്നിൽ
വാഴുന്നവൻ നീ തന്നെ
നിന്നെ സ്തുതിപ്പാൻ നിന്നെ പുകഴ്ത്താൻ
എൻ അധരങ്ങൾ തുറക്കുന്നിതാ
1 ദേവൻമാരിൽ നീ ഉന്നതൻ
ദൂതർ ആരാധിക്കും വല്ലഭൻ
സാറാഫുകൾ സ്തുതിച്ചാർക്കും
പരിശുദ്ധൻ പരിശുദ്ധൻ എന്ന് നാമും
പാടും ഗീതങ്ങൾ വീണ്ടെടുപ്പിൻ ഗാനങ്ങൾ
2 എൻ പേർക്കായ് യേശു ക്രൂശതിൽ
പൊൻ നിണം ചിന്തി യാഗമായ്
വൻ സങ്കടങ്ങൾ മാറ്റുവാൻ
എൻ പാപക്കടങ്ങൾ പോക്കുവാൻ
എൻ ശാപമെല്ലാം നീക്കുവാൻ
വൻ കൃപ ചൊരിഞ്ഞവനെ
3 മേഘാരൂഡനായ് നീ വന്നിടും
വാനാധി വാനവും നടുങ്ങിടും
വിണ്ണതിൽ കാഹളം മുഴങ്ങിടും
മണ്ണിൽ നിന്നുയരും വിശുദ്ധരും
കണ്ണിമയ്ക്കും നേരം പറന്നിടും
മന്നവനോട് മറഞ്ഞിടും
Aaradhanaykku Yogyane Ennil
Vazhunnavan Nee Thanne
Ninne Sthuthippaan Ninne Pukazhththaan
En Adharangal Thurakkunnithaa
1 Devanmaril Nee Unnathan
Doothar Aaradhikkum Vallabhan
Saraphukal Sthuthicharkkum
Parishuddhan Parishuddhan Enn Namum
Padum Gethangal Vendeduppin Ganangal
2 en Perkkay Yeshu Krooshathil
Pon Ninam Chinthi Yagamay
Van Sangkadangal Mattuvan
En Papakkadangal Pokkuvan
En Shapamellam Nekkuvan
Van Krupa Chorinjavane
3 Megharoodanay Nee Vannidum
Vanadhi Vanavum Nadungidum
Vinnathil Kahalam Muzhangidum
Mannil Ninnuyarum Vishuddharum
Kannimaykkum Neram Parannidum
Mannavanode Maranjidum
Aaradhanaykku yogyane - ആരാധനയ്ക്കു യോഗ്യനേ
Reviewed by Christking
on
March 10, 2020
Rating:
No comments: