Aaradhana Samayam Athyantha - ആരാധനാസമയം അത്യന്ത ഭക്തിമയം - Christking - Lyrics

Aaradhana Samayam Athyantha - ആരാധനാസമയം അത്യന്ത ഭക്തിമയം


1 ആരാധനാസമയം അത്യന്ത ഭക്തിമയം
ആരാലും വന്ദ്യനാം ക്രിസ്തുവെയോർക്കുകിൽ
തീരുമെന്നാമയം

2 ശക്തി ധനം സ്തുതി സ്തോത്രം ബഹുമതി
സകലവും ക്രിസ്തേശുവിന്നു ജയം ഹല്ലേലുയ്യാ

3 അക്കാൽവറി മലയിൽ കൊടുംപാപിയെൻ നിലയിൽ
കുരിശില് മരിച്ചു പാപച്ചുമടു വഹിച്ചു താൻ തലയിൽ

4 സന്തോഷശോഭനം മൂന്നാം മഹത്ദിനം
സർവ്വവല്ലഭനുയിർത്തു ഭക്തരേ പാടുവിൻ കീർത്തനം

5 പിതാവിൻ സന്നിധി തന്നിൽ പ്രതിനിധി
സദാ നമുക്കു ശ്രീയേശുവുണ്ടാകയാലില്ല ശിക്ഷാവിധി

6 സ്വർഗ്ഗീയതേജസ്സിൽ മേലിൽ വിഹായസ്സിൽ
വന്നു നമുക്കവൻ നൽകും പ്രതിഫലം ദൂതഗണസദസ്സിൽ

7 ജയം ജയം ജയം ഹല്ലേലുയ്യാ ജയമേ
ജയകിരീടമണിയും ക്രിസ്തുരാജനു ഹാ! ജയമേ


1 Aaraadhana Samayam Athyantha Bhakthimayam
Aaraalum Vandyanaam Kristhuveyorkkukil
Theerumenn-aamayam

2 Shakthi Dhanam Sthuthi Sthothram Bahumathi
Sakalavum Kristheshuvinnu Jayam Halleluyya

3 Akkaalvari Malayil Kodumpaapiyen Nilayil
Kurishil Marichu Paapachumadu Vahichu Thaan Thalayil

4 Santhosha Shobhanam Moonnaam Mahal Dinam
Sarvva Vallabhanuyirthu Bhakthare Paaduvin Keerthanam

5 Pithaavin Sannidhi Thannil Prathinidhi
Sadaa Namukku Shreeyeshuv Undaakayaalilla Shikshaavidhi

6 Swarggeya Thejassil Melil Vihaayassil
Vannu Namukkavan Nalkum Prathiphalam Doothagana Sadassil

7 Jayam Jayam Jayam Halleluyya Jayame
Jaya Kireedamaniyum Kristhu Raajanu Haa! Jayame



Aaradhana Samayam Athyantha - ആരാധനാസമയം അത്യന്ത ഭക്തിമയം Aaradhana Samayam Athyantha - ആരാധനാസമയം അത്യന്ത ഭക്തിമയം Reviewed by Christking on March 10, 2020 Rating: 5

No comments:

Powered by Blogger.