Aaradhana Aaradhana Aaradhana Pitha - പിതാവേ അങ്ങേയ്ക്കെൻ
- Malayalam Lyrics
- English Lyrics
ആരാധനാ... ആരാധനാ... ആരാധനാ
പിതാവേ അങ്ങേയ്ക്കെൻ ആരാധനാ...(2)
ആരിലും ഉന്നതൻ ആരിലുംശ്രേഷ്ഠനായവനേ
നിൻ തിരുനാമം ഉയർത്തുന്നിതാ(2)
1 നിന്റെ ശക്തിയുടെ അളവറ്റ വലുപ്പം
കാണുവാനായി എൻ കൺകൾ തുറക്കു(2)
നിന്നെ ആത്മനിറവോടിന്ന് ആരാധിപ്പാനുള്ള
വൻകൃപ എന്നിൽചൊരിയൂ (2)
നാഥാ വൻകൃപ എന്നിൽ ചൊരിയു(2);- ആരാധനാ...
2 രോഗബന്ധനങ്ങൾ നിരത്തിവെച്ച്
എന്നെ തകർക്കുവാൻ ഒരുങ്ങീടുന്ന (2)
ദുഷ്ടശക്തിയുടെ മേലിന്ന് ജയം കൊള്ളുവാനുള്ള
വൻകൃപ എന്നിൽ ചൊരിയൂ
നാഥാ വൻകൃപ എന്നിൽ ചൊരിയു (2);- ആരാധനാ...
3 ആത്മ നിറവിന്റെ ഉറവയിന്ന്
തുറക്കെന്റെ പ്രാണ പ്രിയനെ(2)
ആത്മ നദിയുടെ ആഴങ്ങൾ നീന്തിക്കടക്കുവാൻ
വൻകൃപ എന്നിൽ ചൊരിയു
നാഥാ വൻകൃപ എന്നിൽചൊരിയു(2);- ആരാധനാ...
English
Aaradhana Aaradhana Aaradhana Pitha - പിതാവേ അങ്ങേയ്ക്കെൻ
Reviewed by Christking
on
March 10, 2020
Rating:
No comments: