Aapathu Velakalil - ആപത്തുവേളകളിൽ - Christking - Lyrics

Aapathu Velakalil - ആപത്തുവേളകളിൽ


ആപത്തുവേളകളിൽ ആനന്ദവേളകളിൽ
അകലാത്ത എൻ യേശുവേ
അങ്ങയുടെ പാദം കുമ്പിടുന്നു ഞാൻ

1 കുശവന്റെ കയ്യിൽ കളിമണ്ണുപോൽ
തന്നിടുന്നു എന്നെ തൃക്കരങ്ങളിൽ
മെനഞ്ഞീടണമേ വാർത്തെടുക്കണേ
ദിവ്യഹിതം­പോലെ ഏഴയാം എന്നെ

2 എനിക്കായ്‌ മുറിവേറ്റ തൃക്കരങ്ങൾ
എൻ ശിരസ്സിൽ വച്ചാശിർവദിക്കണേ
അങ്ങയുടെ ആത്മാവിനാൽ ഏഴയെ
അഭിഷേകം ചെയ്തനുഗ്രഹിക്കണേ

3 കഷ്ടതയുടെ കയ്പുനീരിൻ പാത്രവും
അങ്ങ് എൻ കരങ്ങളിൽ കുടിപ്പാൻ തന്നാൽ
ചോദ്യം ചെയ്യാതെ വാങ്ങി പാനം ചെയ്യുവാൻ
തിരുകൃപ എന്നിൽ പകരണമേ

4 എന്റെ ഹിതം പോലെ നടത്തരുതേ
തിരുഹിതം പോലെ നയിക്കണമേ
ജീവിതപാതയിൽ പതറിടാതെ
സ്വർഗ്ഗ ഭവനത്തിലെത്തുവോളവും


Aapathu Velakalil Aananda Velakalil
Akalaatha en Yeshuve
Angayude Paadam Kumbidunne Njaan

1 Kushavante Kayyil Kalimannupol
Thannidunnu Enne Thrukkarangalil
Menanjidaname Varthedukkane
Divyahitham Pole Ezhayaam Enne

2 Enikkay Murivetta Thrikkarangal
En Shirassil Vachaashirvadikkane
Angayude Aathmavinaal Eezhaye
Abhishekam Cheythanugrahikkane

3 Kastathayude Kaippu Neerin Pathravum
Ange en Karangalil Kudipaan Thannaal
Chodyam Cheyyathe Vangi Panam Cheyuvan
Thirukrupa Ennil Pakaraname

4 Ente Hitham Pole Nadatharuthe
Thiruhitham Pole Nayikkaname
Jeevitha Pathayil Patharidathe
Swargga Bhavanathil Ethuvolavum



Aapathu Velakalil - ആപത്തുവേളകളിൽ Aapathu Velakalil - ആപത്തുവേളകളിൽ Reviewed by Christking on March 10, 2020 Rating: 5

1 comment:

Powered by Blogger.