Malikamuriyathinmel - AnilAdoor - Christking - Lyrics

Malikamuriyathinmel - AnilAdoor



മാളിക മുറി അതിന്മേൽ നിറച്ച സാന്നിദ്ധ്യമേ
ഈ മൺകൂടാരത്തിലിന്ന്
പൊതിയേണം സാന്നിദ്ധ്യമേ (2)
അളവൊട്ടും കുറഞ്ഞീടാതെ
ആഴമായ് പതിഞ്ഞീടണേ (2)

യേശുവേ........ യേശുവേ........ (2)

പത്മോസിൻ ഏകാന്തതയിൽ
ഇറങ്ങി വന്നതു പോലെ
ആ മഹാനാദം കേൾക്കുമ്പോൾ
ഞാൻ തന്നെ മാറീടുവാൻ (2)
ആദ്യനും അന്ത്യനും നീയേ
കർത്താധി കർത്താവും നീയേ (2)
(യേശുവേ യേശുവേ)

മറ്റൊന്നും അറിയുന്നില്ലേ ഞാൻ
സാന്നിദ്ധ്യം അറിഞ്ഞീടുന്നേ
മറ്റൊന്നും കാണുന്നില്ലേ ഞാൻ
പൊൻമുഖം കണ്ടീടുന്നേ (2)
രാജാധി രാജാവും നീയേ
കർത്താധി കർത്താവും നീയേ (2)
(യേശുവേ യേശുവേ)


English


Malikamuriyathinmel - AnilAdoor Malikamuriyathinmel - AnilAdoor Reviewed by Christking on February 18, 2020 Rating: 5

No comments:

Powered by Blogger.