Aakaasham Athu Varnnikkunnu - ആകാശം അതു വർണ്ണിക്കുന്നു - Christking - Lyrics

Aakaasham Athu Varnnikkunnu - ആകാശം അതു വർണ്ണിക്കുന്നു


1 ആകാശം അതു വർണ്ണിക്കുന്നു
എന്റെ ദൈവത്തിൻ മഹത്വം
തന്റെ കൈ വേലകളിൻ സുന്ദരവിളംബരം
ആകാശത്തിൻ വിതാനം (2)
നീലാകാശത്തിൻ വിതാനം ഹല്ലേലുയ്യാ
ആകാശത്തിൻ വിതാനം (2)

2 സൂര്യചന്ദ്രാദികളും വെള്ളി മേഘങ്ങൾ താരകളും (2)
വാനിൽ പറക്കും പറവകളും (2)
അലയാഴികളും മന്ദമാരുതനും
തരു പൂങ്കൊടി പൂഞ്ചോലയും(2)
അവ പാടുന്നു തൻ മഹത്വം-ഹല്ലേലുയ്യാ
പാടുന്നു തൻ മഹത്വം(2)

3 കാൽവറി മാമലയും അതിൽ ഉയർത്തിയ മരക്കുരിശും (2)
ആ കാരിരുമ്പാണികളും (2)
ആ മുൾമുടിയും ആ ചാട്ടവാറും
അവൻ ഒഴുക്കിയ ചുടുനിണവും (2)
അവ പാടുന്നു തൻ സ്നേഹം-ഹല്ലേലുയ്യാ
പാടുന്നു തൻ സ്നേഹം (2)

4 പാപത്തിൻ ഇരുൾ നീക്കി ദിവ്യ സ്നേഹത്തിൻ ഒളി ഏകി (2)
അവൻ ജീവിപ്പിച്ചെൻ ഹൃദയം (2)
തിരു വൻ മഹത്വം തന്റെ ദിവ്യസ്നേഹം
എന്നിൽ പെരുകിടും വൻ കൃപകൾ (2)
അവ ഓർത്തെന്നും പാടിടും ഞാൻ-ഹല്ലേലുയ്യാ
ഓർത്തെന്നും പാടിടും ഞാൻ (2)


1 Aakaasham Athu Varnnikkunnu
Ente Daivathin Mahathvam(2)
Thante Kaivelakalin Sundara Vilambaram
Aakaashathin Vithaanam (2)
Neelaakaashathin Vithanam- Halleluyah
Aakaashathin Vithaanam (2)

2 Sooryachandraadikalum Velli Meghangal Thaarakalum(2)
Vaanil Parakkum Paravakalum (2)
Alayaazhikalum Manda’maaruthanum
Tharu Poongkodi Poo’njcholayum(2)
Ava Paadunnu Than Mahathvam- Halleluyah
Paadunnu Than Mahathvam(2)

3 Kaalvari Mamalayum Athil Uyarthiya Marakkurishum (2)
Aa Kaarirumpaanikalum (2)
Aa Mulmudiyum Aa Chaattavaarum
Avan Ozhukkiya Chuduninavum (2)
Ava Paadunnu Than Sneham- Halleluyah
Paadunnu Than Sneham (2)

4 Paapathin Irul Neekki Divya Snehathin Oli Eeki(2)
Avan Jeevippichen Hridayam(2)
Thiru Van Mahathvam Thante Divyasneham
Ennil Perukidum Van Krupakal (2)
Ava Orthennum Paadidum Njaan- Halleluyah
Orthennum Paadidum Njaan (2)



Aakaasham Athu Varnnikkunnu - ആകാശം അതു വർണ്ണിക്കുന്നു Aakaasham Athu Varnnikkunnu - ആകാശം അതു വർണ്ണിക്കുന്നു Reviewed by Christking on February 20, 2020 Rating: 5

No comments:

Powered by Blogger.