Aadyanthamillaatha nithyante - ആദ്യന്തമില്ലാത്ത നിത്യന്റെ കാന്ത്യാ - Christking - Lyrics

Aadyanthamillaatha nithyante - ആദ്യന്തമില്ലാത്ത നിത്യന്റെ കാന്ത്യാ


1 ആദ്യന്തമില്ലാത്ത നിത്യന്റെ കാന്ത്യാ
പ്രദ്യോതനൻപോൽ പ്രകാശിച്ചു നിൽക്കും
സദ്യോഗമാർന്നുള്ള ദിവ്യാനനങ്ങൾ
ഇദ്ദമ്പതിക്കേക ശ്രീയേശുനാഥാ!

2 താൽക്കാലികങ്ങളാം ഭോഗങ്ങളെല്ലാം
ആത്മാനുഭൂതിയിൽ നിസ്സാരമായി
കാണ്മാൻ കരുത്തുള്ള സ്വർഗ്ഗീയ കണ്ണാൽ
ശോഭിക്കുമാറാക ശ്രീയേശുനാഥാ!

3 ആനന്ദവാരാശി തന്നിൽ പരക്കും
വിചീതരംഗങ്ങളാർക്കുന്ന ഗാനം
വേദോക്ത സീമാവിലെത്തി ശ്രവിപ്പാൻ
ഏകീടു കർണ്ണങ്ങൾ ശ്രീയേശുനാഥാ!

4 മൂഢോപദേശക്കൊടുങ്കാടു ശീഘ്രം
പാടേ തകർത്തങ്ങു ഭസ്മീകരിപ്പാൻ
ചൂടോടെ കത്തിജ്വലിക്കുന്ന നാവും
നീടാർന്നു നൽകീടു ശ്രീയേശുനാഥാ!

5 സാധുക്കളായുള്ള മർത്ത്യർക്കു വേണ്ടി
ചാതുര്യയത്നം കഴിച്ചേതു നാളും
മാധുര്യദാനം പൊഴിക്കുന്ന കൈകൾ
ഇദ്ദമ്പതിക്കേക ശ്രീയേശുനാഥാ!

6 സീയോൻ മണാളന്റെ പ്രത്യാഗമത്താൽ
മായാതമസ്സോടി മാറുന്ന നാളിൽ
ജായാത്വമേന്തിക്കിരീടം ധരിപ്പാൻ
ആശിസ്സിവർക്കേക ശ്രീയേശുനാഥാ!

7 നിത്യം ലഭിക്കട്ടെ സൂര്യപ്രകാശം
അഭ്യുൽപതിക്കട്ടെ ചന്ദ്രന്റെ കാന്തി
നാനാത്വമാർന്നുള്ള പുഷ്പങ്ങളെന്നും
സൗരഭ്യമേകട്ടെ ശ്രീയേശുനാഥാ!


1 Aadyanthamilaatha Nithyante Kaanthya
Pradyothanalpol Prakaashichu Nilkum
Sadyogamaarnulla Divyaananangal
Ie Dambathikeka Shreeyeshu Naadha!

2 Thaalkaalikangalaam Bhogangal Elaam
Aathmaanubhoothiyil Nissaramaayi
Kaanmaan Karuthulla Swargeeya Kannaal
Shobhikkumaaraka Shreeyeshu Naadha

3 Aanandavaarashi Thannil Parakum
Vicheetharangangal Aarkunna Gaanam
Vedoktha Seemaavilethi Sravippan
Ekeedu Karnnangal Shreeyeshu Naadha!

4 Moodopadesha Kodumkaadu Sheekram
Paade Thakarnangu Bhasmeekarippan
Choodode Kathi Jwalikunna Naavum
Needaarnu Nalkeedu Shreeyeshu Naadha!

5 Saadhukalaayulla Marthyarku Vendi
Chaathuranthyam Kazhichethu Naalum
Maaduryadaanam Pozhikunna Kaikal
Ie Dambathikeka Shreeyeshu Naadha!

6 Siyon Mannalante Prathyagamathaal
Maayathamassodi Maarunna Naalil
Jaayathwamenthikireedam Dharippan
Aashisivarkeka Shreeyeshu Naadha!

7 Nithyam Labhikatte Soorya Prakaasham
Abhyulpathikate Chandrante Kaanthi
Naanathwamaarnulla Pushpangal Ennum
Sourabhyamekatte Shreeyeshu Naadha!

Aadyanthamillaatha nithyante - ആദ്യന്തമില്ലാത്ത നിത്യന്റെ കാന്ത്യാ Aadyanthamillaatha nithyante - ആദ്യന്തമില്ലാത്ത നിത്യന്റെ കാന്ത്യാ Reviewed by Christking on January 11, 2020 Rating: 5

No comments:

Powered by Blogger.