Daivam Valiyavan - ദൈവം വലിയവൻ :- Thomson Mathunni | Robin Lalachan
Song: | Daivam Valiyavan |
Album: | Single |
Lyrics & Tune: | Thomson Mathunni |
Music: | Thomson Mathunni |
Sung by: | Robin Lalachan & Thomson Mathunni |
- Malayalam Lyrics
- English Lyrics
ദൈവം വലിയവൻ
എന്റെ ദൈവം വലിയവൻ
സർവ്വ സൃഷ്ടാവാം ദൈവം
സർവ്വ ശക്തനാം ദൈവം
എന്റെ ദൈവം വലിയവൻ
ചെങ്കടൽ ആയാലും
കവിഞ്ഞൊഴുകും യോർദാൻ ആയാലും
സമുദ്രത്തിൽ പാത ഒരുക്കി
എന്നെ നടത്തും എന്റെ ദൈവം
രോഗം ഏതുമാകട്ടെ
സൗഖ്യദായകൻ യേശുവുണ്ട്
ഏതു മാറാരോഗവും ഏത് തീരാ വ്യാധിയും
സൗഖ്യമാക്കും എന്റെ ദൈവം
കൂരിരുളിൻ താഴവരയിലും
ഭീതിപെടുത്തും വേളയിലും
എന്റെ അരികിൽ വന്നു എന്നെ ധൈര്യപ്പെടുത്തതും
എന്റെ ദൈവം വലിയവൻ
വൻ ശോധനയേറിയാലും
ജീവിതം തകർന്നെന്ന് തോന്നിയാലും
എന്റെ ജീവിതത്തിൽ ഇന്നും ഇറങ്ങിവന്ന്
എന്നെ വിടുവിക്കും എന്റെ ദൈവം
എല്ലാ വഴികളും അടഞ്ഞിടുമ്പോൾ
എല്ലാ പ്രതീക്ഷയും അസ്തമിക്കുമ്പോൾ
പുതുവഴി തുറന്നു എന്നെ നടത്തിടുന്ന
എന്റെ ദൈവം വലിയവൻ
English
Daivam Valiyavan - ദൈവം വലിയവൻ :- Thomson Mathunni | Robin Lalachan
Reviewed by Christking
on
December 20, 2019
Rating:
No comments: