Chimmi Chimmi - ചിമ്മി ചിമ്മി - Christking - Lyrics

Chimmi Chimmi - ചിമ്മി ചിമ്മി



ചിമ്മി ചിമ്മി താരം ചിമ്മി
കണ്ണിനൊളിയായി നീലാകാശം നിറയെ
ആമോദത്താൽ ദൂതർ പാടി
ഹാപ്പി ക്രിസ്മസ് മെറി ക്രിസ്മസ്

വിണ്ണിൽ താരം മിന്നുന്നു
മാലാഖമാർ പാടുന്നു
സ്വർഗീയ സ്നേഹ സന്ദേശം
കവിളിൽ മുത്തം നൽകീടാം
മൂളാം താരാട്ടിൻ ഈണം
രാരാരോ രാരി രാരാരോ

പൂം കുയിലും മുളം തത്തയും പൊന്നുണ്ണിക്കായി പാടീടുന്നു
പുതുഗീതത്താൽ രാരീരങ്ങൾ രാവിൽ മോദത്താൽ
ഗ്ലോറിയ ഗ്ലോറിയ ശീലുകൾ പാടീടാം

Stanza
ഭൂമിയിൽ സന്തോഷം
ഏകനായി വന്നല്ലോ
ജാതനായി നസ്രസിൽ മറിയാമിൻ സുതനായി
തംബുരുകൾ മീട്ടീടാം മാലാഖാമാർക്കൊപ്പം
സ്വർഗീയ ദൂതർ ചേർന്ന് വാഴ്ത്താം ഈശനെ
രക്ഷ എകുവാൻ സദ് വാർത്തയായി വന്നു
ലോകപാലകൻ പാപമോചകൻ യേശു
പാടാം പാടാം ഒന്നായി
ലലല ലലല ലലല

Stanza
വന്നല്ലോ വീണ്ടുമിതാ
ക്രിസ്മസിൻ സന്തോഷം
ഭൂവിതിൽ നിറയട്ടെ
ശാന്തി കിരണങ്ങൾ
ഹൃത്തിൽ ഞങ്ങൾ തീർത്തീടാം ഉണ്ണിക്കായൊരു പൂമെത്ത
വാഴാൻ വായോ പൊന്നുണ്ണി വരവേൽകാം ഞങ്ങൾ
സർവലോകവും വാഴ്ത്തിടുന്നോരീ നാമം
ഏക നാമമേ രക്ഷ നാമമേ യേശു
പാടാം പാടാം ഒന്നായി
ലലല ലലല ലലല .


English


Chimmi Chimmi - ചിമ്മി ചിമ്മി Chimmi Chimmi - ചിമ്മി ചിമ്മി Reviewed by Christking on October 26, 2019 Rating: 5

No comments:

Powered by Blogger.